Sunday, April 28, 2024
keralaNews

മദ്യത്തിന്റെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം :മന്ത്രി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം :സംസ്ഥാനത്തു മദ്യത്തിന്റെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നു മന്ത്രി എം.വി.ഗോവിന്ദന്‍. സ്പിരിറ്റിന് ദൗര്‍ലഭ്യമുണ്ട്. ഇവിടെ ഉല്‍പാദനം കുറവാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് സ്പിരിറ്റ് എത്തുന്നത്. വില കൂട്ടുന്നതിന് നയപരമായ തീരുമാനം എടുക്കേണ്ടതില്ല. ജവാന്‍ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്കു വില കൂടിയേക്കുമെന്നും മന്ത്രി പറഞ്ഞു.