Saturday, May 11, 2024
keralaLocal NewsNewsObituary

ഇടുക്കി ചെറുതോണി പുഴയില്‍ റാന്നി അത്തിക്കയം സ്വദേശി മുങ്ങിമരിച്ചു.

ഇടുക്കി :ചെറുതോണി പുഴയില്‍ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. പത്തനംതിട്ട റാന്നി അത്തിക്കയം സ്വദേശി അഭിജിത്താണ് (20) മരിച്ചത്. മുരിക്കാശേരി രാജമുടി മാര്‍സ്ലീവ കോളജിലെ മൂന്നാം വര്‍ഷം ബിരുദ വിദ്യാര്‍ത്ഥിയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം പുഴ കാണാനായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.