Sunday, April 28, 2024
keralaNews

മദ്യം നല്‍കി ആദിവാസി പെണ്‍കുട്ടിിയെ പീഡിപ്പിച്ചതായി പരാതി

തൃശൂര്‍: തൃശൂര്‍ മലക്കപ്പാറയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്.

ഊരില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു. കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പീഡനം, പോക്‌സോഎന്നീ കേസുകളാണ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ മൊഴി വിശദമായി പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി.ll