Tuesday, May 7, 2024
indiaNewspolitics

പോസ്റ്റല്‍ ബാലറ്റില്‍ മുന്നില്‍ നിന്ന മഹാസഖ്യത്തിന്റെ ലീഡ് ഇടിയുന്നു

 

ബിഹാറില്‍ വോട്ടെണ്ണല്‍ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിടുമ്പോള്‍ ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യം നേരിയ ഭൂരിപക്ഷത്തില്‍ മുന്നേറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഫലങ്ങള്‍ കാണിക്കുന്നത്.ആര്‍ജെഡി സഖ്യവും ബിജെപി സഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആണെന്നാണ് . ഇരു മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. കനസുരക്ഷയില്‍ രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 243 അംഗ ബിഹാര്‍ നിയമസഭയിലെ പകുതിയിലേറെ സീറ്റുകളിലെ ലീഡ് നില വ്യക്തമാവുമ്‌ബോള്‍ 124 സീറ്റിലാണ് മഹാസഖ്യം മുന്നിട്ടുനില്‍ക്കുന്നത്.എന്നാല്‍ തൊട്ടുപിന്നാലെ എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട് 116 സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറ്റം . ഇപ്പോഴത്തെ ലീഡില്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം മഹാസഖ്യത്തിനു അനുകൂലമായിരുന്നു.