Sunday, May 12, 2024
indiaNewsworld

ചാനുവിന് ജീവിതകാലം മുഴുവന്‍ പിത്‌സ സൗജന്യമാക്കി കമ്പനി…

രാജ്യത്തിന്റെ അഭിമാനം എടുത്തുയര്‍ത്തി ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഭാരോദ്വഹന താരം മീരാബായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പിത്‌സ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ. പിത്‌സ വളരെ ഇഷ്ടമുള്ള ഭക്ഷണമാണെന്ന് ചാനു നേട്ടത്തിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഡൊമിനോയുടെ പ്രഖ്യാപനം. താരത്തെ അഭിനന്ദിച്ച്‌ െകാണ്ട് പങ്കുവച്ച കുറിപ്പിലാണ് ജീവിതകാലം മുഴുവന്‍ സൗജന്യമായി പിസ നല്‍കുമെന്ന വിവരം കമ്പനി പങ്കുവച്ചത്.നാലു വര്‍ഷത്തോളമായി സാലഡുകളാണ് ഭക്ഷണത്തില്‍ പ്രധാനം, ഇനിയിപ്പോള്‍ ഐസ്‌ക്രീം, കേക്ക്…ഇതുപോലെ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായാണ് ആദ്യം പിത്‌സ കഴിക്കണം എന്ന് മീരാബായ് മറുപടി പറഞ്ഞത്.

http://https://twitter.com/dominos_india/status/1418915109154471941