മണ്ണാര്‍ക്കാട് ഒഴുക്കില്‍പ്പെട്ട് കാണതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പാലക്കാട്: മണ്ണാര്‍ക്കാട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട് കാണതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം താഴെ നിന്നാണ് വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയത്. ഇന്ന് ഉച്ചയോടെ ഫയര്‍ഫോഴ്സിന്റെ സ്കൂബാ ഡൈവിങ് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു.