Monday, April 29, 2024
keralaNews

തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മ്മാണം തടയണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.

തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മ്മാണം ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. മാളിന്റെ നിര്‍മ്മാണം തീരപരിപാലന ചട്ടങ്ങളും പാരിസ്ഥിതിക ആഘാത ചട്ടങ്ങളും ലംഘിച്ചാണ് എന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. രണ്ടര ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍ പരിസ്ഥിതി ആഘാത പഠന അതോറിറ്റിക്ക് അധികാരമില്ലെന്ന വാദം ഹൈക്കോടതി തള്ളി. മാളിന്റെ നിര്‍മാണം സംബന്ധിച്ച് താന്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിഷയങ്ങളെല്ലാം കോടതി വിശദമായി പരിശോധിച്ചെന്നും സര്‍ക്കാരിന്റെ നടപടിയില്‍ വീഴ്ചയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.