Saturday, April 20, 2024
HealthkeralaNews

പാര്‍സലുകളില്‍ ഇന്ന് മുതല്‍ ഭക്ഷ്യസുരക്ഷ സ്റ്റിക്കര്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണ പാര്‍സലുകളില്‍ ഇന്ന് മുതല്‍ ഭക്ഷ്യ സുരക്ഷ സ്റ്റിക്കര്‍ നിര്‍ബന്ധം. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതി, സമയം, എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നീ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.   ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും ഒരു പോലെ നിബന്ധന ബാധകമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. എല്ലാം ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല . ഈ സാഹചര്യത്തിലാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാര്യത്തില്‍ ആരോഗ്യ വകുപ്പ് പിന്നോട്ട് പോയത്. എന്നാല്‍ ഹോട്ടല്‍ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് സമയം കൂടുതല്‍ അനുവദിച്ചതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണങ്ങളില്‍ നിന്നും പ്രത്യേകിച്ചും മാംസ വിഭവങ്ങളില്‍ നിന്നും ഭക്ഷ്യ വിഷബാധ അടിക്കടി ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നത്. പാര്‍സലുകളായി വാങ്ങുന്ന അല്‍ഫാം, കുഴിമന്തി, ഷവര്‍മ്മ എന്നിവയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.