Thursday, May 2, 2024
keralaNewsObituary

മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

ഇടുക്കി : മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി അമ്മക്ക് ദാരുണാന്ത്യം. അടിമാലി ചിത്തിരപുരം മീന്‍കെട്ട് സ്വദേശിനി മെറ്റില്‍ഡയാണ് മരിച്ചത്. രണ്ടാംമൈലിന് സമീപം മീന്‍കെട്ട് ജംഗ്ഷനില്‍ ബസിറങ്ങിയ ശേഷം മകനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോകവെ അപകടം ഉണ്ടായത്. മീന്‍കെട്ട് കെ എസ് ഇ ബി സര്‍ക്കിള്‍ ഓഫീസ് റോഡിലാണ് അപകടം നടന്നത് . അപകടത്തിന് പിന്നാലെ മെറ്റില്‍ഡയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.