Friday, May 17, 2024
keralaLocal NewsNewsObituary

മുണ്ടക്കയത്ത് മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ

മുണ്ടക്കയം:  മദ്യം വാങ്ങിയ പണം വീതം വയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മുണ്ടക്കയം പാലൂര്‍ക്കാവില്‍ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. പാലൂര്‍ക്കാവ് സ്വദേശി കുഞ്ഞുമോനെ കൊലപ്പെടുത്തിയ കേസില്‍ കറുകച്ചാല്‍ മാന്തുരിത്തി വെട്ടിക്കാവുങ്കല്‍ സഞ്ജുവിനെയാണ് പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തത്.          കൊല്ലപ്പെട്ട കുഞ്ഞുമോനും സഞ്ജുവും മറ്റൊരാളും തിരുവോണത്തലേന്ന് ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനെടെ ആയിരുന്നു കൊലപാതകം. കൂടെയുണ്ടായിരുന്ന ആള്‍ പോയപ്പോള്‍ പാലൂര്‍ക്കാവിലെ തോട്ടുപുറമ്പോക്കില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ കുഞ്ഞുമോനെ പ്രതിയായ സഞ്ജു മര്‍ദ്ദിക്കുകയും ശക്തമായ ഒഴുക്കുണ്ടായിരുന്ന തോട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നിട്ട് മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സഞ്ജുവിനെ പെരുവന്താനം എസ്എച്ച്ഒ, ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. അറസ്റ്റിലായ സഞ്ജുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പീരുമേട് കോടതിയില്‍ ഹാജരാക്കി.