Friday, May 17, 2024
keralaNews

ആറ്റുകാല്‍ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും.

ആറ്റുകാല്‍ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച തുടങ്ങും. കര്‍ശ്ശന കൊവിഡ് നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. ഫെബ്രുവരി 27നാണ് പൊങ്കാലയെങ്കിലും ക്ഷേത്രത്തിലെ പണ്ടാരഅടുപ്പില്‍ മാത്രമായിരിക്കും ചടങ്ങ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവാദമുണ്ടാകില്ല. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ വീടുകളില്‍ പൊങ്കാലയിടാം.