Sunday, May 5, 2024
keralaNewsObituary

മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

പാലക്കാട് : പാലക്കാട് വിത്തനശ്ശേരിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ വെട്ടിക്കൊന്നശേഷം ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് സംഭവം . രാവിലെ വീട്ടിലെത്തിയ ബന്ധുക്കള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു . നെന്മാറ പോലീസ് തുടരന്വേഷണം നടത്തും.