Thursday, May 9, 2024
keralaLocal NewsNews

ഇരുമ്പൂന്നിക്കര ശ്രീ ബാലഭദ്ര ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി. 

എരുമേലി:ഇരുമ്പൂന്നിക്കര ശ്രീബാലഭദ്ര ദേവി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പൊങ്കാല ഭക്തിസാന്ദ്രമായി.മെയ് ഒന്നാം തീയതി ആരംഭിച്ച തിരുവുത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് നൂറുകണക്കിന് ഭക്തജനങ്ങൾ ദേവിക്ക് പൊങ്കാല അർപ്പിച്ചത്.ക്ഷേത്രം തന്ത്രി ഇടക്കുന്നം കുമാരമംഗലം അജികുമാർ,ക്ഷേത്ര മേശാന്തി വിനോദ് പി നാരായണൻ എന്നിവർ ഉത്സവത്തിനും പൊങ്കാല സമർപ്പണത്തിനും നേതൃത്വം നൽകി.ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ പ്രധാന ഇടത്താവളമായ ഇരുമ്പൂന്നിക്കരയിലാണ് ശ്രീ ബാലഭദ്ര ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവുത്സവത്തോടനുബന്ധിച്ച്  കലശം, പൂമൂടൽ എന്നീ ചടങ്ങുകൾക്ക് പുറമേയാണ് പൊങ്കാല സമർപ്പണം നടന്നത്. എല്ലാ വെള്ളിയാഴ്ചകളിലാണ് ക്ഷേത്രത്തിലെ പ്രധാന  പൂജകളും –  വഴിപാടുകളും നടക്കുന്നത്.