Sunday, April 28, 2024
EntertainmentNewsObituary

ബോളിവുഡ് താരം ജൂനിയര്‍ മെഹമൂദ് അന്തരിച്ചു

മുംബൈ : പ്രശസ്ത ബോളിവുഡ് താരം ജൂനിയര്‍ മെഹമൂദ് (67) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വസതിയില്‍ വച്ച് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന് അര്‍ബുദരോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യനില മോശമാകുകയായിരുന്നു. 1967 ല്‍ പുറത്തിറങ്ങിയ നൗനിഹാല്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മെഹമൂദ് സിനിമയിലേക്ക് കടന്നുവന്നത്. ഏഴ് ഭാഷകളിലായി 250 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.