Wednesday, May 8, 2024
keralaNews

നിര്‍മ്മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കുര ഇടിഞ്ഞു വീണ് ചുങ്കപ്പാറയില്‍ മേസ്തിരി മരിച്ചു

മല്ലപ്പള്ളി ചുങ്കപ്പാറയില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കുര ഇടിഞ്ഞു വീണ് മേസ്തിരിയ്ക്കു ദാരുണാന്ത്യം.ചുങ്കപ്പാറ മാരംകുളത്തു നടന്ന അപകടത്തില്‍ മേസ്തിരി നജീബാണ് (41)മരിച്ചത്.അപകടത്തില്‍ രണ്ടു പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
ചുങ്കപ്പാറ മാരംകുളം പ്ലാമൂട്ടില്‍ ബേബി യേശുദാസിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്.മേല്‍ക്കൂരയുടെ തട്ട് പൊളിക്കുന്നതിനിടെ കൃത്യമായി ഉറയ്ക്കാത്ത കോണ്‍ക്രീറ്റ് ഇടിഞ്ഞ് വീഴുകയായിരുന്നു.