Saturday, May 4, 2024
keralaNews

ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നാണ് 81 ലക്ഷം രൂപ തട്ടിയെടുത്തത്

പത്തനംതിട്ട: റമ്മി കളിക്കാനായി കൂടല്‍ ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി കീഴടങ്ങി. ബെവ്കോയിലെ എല്‍ ഡി ക്ലര്‍ക്കായ അരവിന്ദ് ആണ് കോടതിയില്‍ കീഴടങ്ങിയത്.

റമ്മി കളിക്കാനായാണ് പ്രതി ബെവ്കോ ഔട്ട്ലെറ്റില്‍ നിന്നും പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. 2023 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവിധ ഘട്ടങ്ങളിലായി ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട പണമാണ് ഇയാള്‍ ആറ് മാസം കൊണ്ട് കൈക്കലാക്കി മുങ്ങിയത്. ഇയാളുടെ അക്കൗണ്ടില്‍ നിന്നും 31 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടക യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്ക് ബാക്കി തുക പോയതായി കണ്ടെത്തി. അരവിന്ദിനായുള്ള അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനിടെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്.