Saturday, May 18, 2024
keralaNewspolitics

കേന്ദ്രസര്‍ക്കാരിന്റെ അവഗണന മനുഷ്യച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കും – കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കുമെതിരെ കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധം. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഡിവൈഎഫ്‌ഐക്ക് ഒപ്പം അണിനിരന്നു. കാസര്‍കോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി.

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ അവസാന കണ്ണിയായി.   വൈകിട്ട് നാലരയ്ക്ക് ട്രയല്‍ച്ചങ്ങല തീര്‍ത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ നടന്ന പൊതുസമ്മേളനത്തില്‍ നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങള്‍ മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവന്‍, എം എ ബേബി, തോമസ് ഐസക്, സംവിധായകന്‍ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി.

മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും – വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നില്‍ ചങ്ങലയില്‍ കണ്ണിയായി. കോഴിക്കോട്ട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ടി പി രാമകൃഷ്ണന്‍ എംഎല്‍എ, പി മോഹനന്‍, കാനത്തില്‍ ജമീല എംഎല്‍എ, സച്ചിന്‍ ദേവ് എംഎല്‍എ ,മേയര്‍ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടന്‍ ഇര്‍ഷാദ് അലി, തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമ പ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക എന്നിവര്‍ ചങ്ങലയുടെ ഭാഗമായി.