Monday, May 6, 2024
indiaNews

ഭാര്യാഭര്‍ത്താക്കന്മാരായി വേഷമിട്ട് ജ്വല്ലറിയില്‍ മോഷണം

ആഗ്ര : ഭാര്യാഭര്‍ത്താക്കന്മാരായി വേഷമിട്ട് ജ്വല്ലറിയില്‍ മോഷണം. ആഗ്രയിലെ എംജി റോഡില്‍ സ്പീഡ് കളര്‍ ലാബിന് സമീപത്തെ കക്കര്‍ ജ്വല്ലേഴ്സിലാണ് മോഷണം നടന്നത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഭാര്യാഭര്‍ത്താക്കന്മാരായി വേഷമിട്ട രണ്ട് പേര്‍ ജ്വല്ലറിയില്‍ വന്നിരുന്നു. സ്വര്‍ണ ചെയിനാണ് ഇവര്‍ ആവശ്യപ്പെട്ടത് . കൗണ്ടറില്‍ 15 മിനിറ്റോളം ഉണ്ടായിരുന്ന ഇരുവരും പല മാലകളും കണ്ടു. എന്നാല്‍ ഒന്നും വാങ്ങാതെയാണ് മടങ്ങി പോയത്.വൈകിട്ട് കട അടയ്ക്കുന്നതിന് മുന്‍പ് സ്റ്റോക്കുകള്‍ പരിശോധിച്ചപ്പോഴാണ് മാല നഷ്ടമായത് ശ്രദ്ധയില്‍പ്പെട്ടത്. ഇരുവരും ജ്വല്ലറിയില്‍ വരുന്നതിന്റെയും ഉപഭോക്താക്കള്‍ എന്ന രീതിയില്‍ മാലയ്ക്ക് വില ചോദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവി പതിഞ്ഞിട്ടുണ്ട്. കൂട്ടത്തിലെ യുവതിയാണ് 1.25 ലക്ഷം രൂപ വിലവരുന്ന മാല നിമിഷങ്ങള്‍ക്കകം കവര്‍ന്നെടുത്തത് . ഉടമയുടെ പരാതിയില്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.