Monday, May 6, 2024
indiaNewsObituary

പ്രവീണ്‍ നെട്ടാരു വധക്കേസ്; മഞ്ചേശ്വരത്ത് വച്ചാണ് എന്‍ഐഎ ഇവരെ പിടികൂടിയത്

ബെംഗളൂരു: കര്‍ണാടക ബെല്ലാരിയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മഞ്ചേശ്വരത്ത് വച്ചാണ് സോങ്കാല്‍ സ്വദേശികളായ ഇവരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടന്ന സമയത്ത് കേസില്‍ ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് ഭീകരപ്രവര്‍ത്തകന്റെ ബന്ധുക്കളാണ് പിടിക്കപ്പെട്ടവരെന്ന് എന്‍ഐഎ അറിയിച്ചു. 2022 ജൂലൈ 26-നാണ് ദക്ഷിണ കര്‍ണാടകയിലെ സുള്ള്യയില്‍ യുവമോര്‍ച്ച നേതാവായ പ്രവീണ്‍ നെട്ടാരുവിനെ നാലംഗ സംഘം കൊലപ്പെടുത്തിയത്.

പ്രവീണിനെ കൊലപ്പെടുത്തിനു അഞ്ച് ദിവസം മുമ്പ് കാസര്‍കോട് സ്വദേശിയായ മസൂദ് കൊലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്ന് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരരാണ് കൊലപാതകത്തിന് പിന്നില്ലെന്നും ഇന്ത്യയില്‍ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനുമുമ്പും കേസുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പിടിയിലായിരുന്നു.