Wednesday, May 8, 2024
keralaLocal NewsNews

ബില്ലുകൾ പാസാക്കാൻ  നടപടി പാലിക്കുന്നില്ല ; എരുമേലി ഗ്രാമപഞ്ചായത്തിൽ ഏകാധിപത്യഭരണമെന്ന് :പ്രതിപക്ഷം 

എരുമേലി: ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും – വൈസ്  പ്രസിഡന്റുമായ സിപിഐ അംഗത്തെപ്പോലും നോക്ക് കുത്തിയാക്കി എരുമേലി ഗ്രാമപഞ്ചായത്തിൽ  ഏകാധിപത്യഭരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം. കഴിഞ്ഞ  വർഷത്തെ  ബിൽ പാസാക്കുന്നതിനായി ധനകാര്യ സ്റ്റാൻഡിംഗിൽ  കമ്മറ്റിയിൽ ബില്ല് അവതരിപ്പിക്കാതെ ജനറൽ കമ്മറ്റിയിൽ കൊണ്ടുവന്നതാണ് പ്രതിപക്ഷം എതിർത്തതെന്നും കോൺഗ്രസ് നേതാവും ടൗൺ വാർഡ് അംഗവുമായ നാസർ പനച്ചി പറഞ്ഞു.ശബരിമല തീർത്ഥാടനത്തിന്റേതടക്കം നാലു ലക്ഷം രൂപയുടെ ബില്ലുകളാണ് ഉണ്ടായിരുന്നത്.പഞ്ചായത്തിന്റെ  ഒരു വികസന പ്രവർത്തനത്തിനും  എതിരല്ലെന്നും എന്നാൽ ബില്ലുകൾ പാസാക്കുന്നതിന്  നടപടിക്രമങ്ങൾ പാലിക്കുന്നതാണ്  നല്ലതെന്നും അദ്ദേഹം പറഞ്ഞു.ധനകാര്യ സ്റ്റാൻഡിംഗ്  കമ്മറ്റി അധ്യക്ഷ അറിയാതെ പഞ്ചായത്തിൻെറ  ബില്ലുകൾ പാസ്സാക്കാൻ  ജനറൽ കമ്മറ്റിയിൽ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല പ്രതിപക്ഷത്തിന്റെ  എതിർപ്പിനെ തുടർന്ന് ഇന്ന്  ചേരുന്ന ധനകാര്യ സ്റ്റാൻഡിംഗ്  കമ്മറ്റിയിൽ ബില്ലുകൾ അവതരിപ്പിച്ച് പാസാക്കിയതിനുശേഷം ജനറൽ കമ്മറ്റി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു .