Friday, May 17, 2024
keralaNewspolitics

മന്ത്രി ആര്‍.ബിന്ദുവിനെതിരായ ആരോപണം വസ്തുതാപരം . ചെന്നിത്തല

തിരുവനന്തപുരം: വിസി നിയമനത്തില്‍ മന്ത്രി ആര്‍.ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയില്ലെന്ന ലോകായുക്ത വിധിക്കെതിരെ പരാതിക്കാരനായ കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല. ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ഉന്നയിച്ച വാദങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

മന്ത്രി സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നതടക്കമുള്ള വാദങ്ങള്‍ 100% വസ്തുതാപരമാണ്. അതിപ്പോഴും പ്രസക്തവുമാണ്. ലോകായുക്തയെ അല്ല വിധിയെയാണ് വിമര്‍ശിക്കുന്നത്. ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത വിധിയാണ് ലോകായുക്തയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിസിയെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയെ ഗവര്‍ണ്ണറാണ് നിയമിച്ചത്. സെര്‍ച്ച് കമ്മറ്റി നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയപ്പോഴാണ് അത് റദ്ദാക്കണമെന്ന്

ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കത്തെഴുതിയത്. അത് നിയമ വിരുദ്ധമാണ്. മന്ത്രി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ നടത്തിയത് വ്യക്തിപരമായി മന്ത്രിയോട് എതിര്‍പ്പില്ല’. തനിക്ക് ഇച്ഛാഭംഗമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.