Sunday, May 5, 2024
keralaNewspolitics

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് കേരളത്തില്‍.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് വിവിധ മണ്ഡലങ്ങളിലൈ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ധര്‍മ്മടം മണ്ഡലത്തിലെ റോഡ് ഷോയോടെയാകും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ഉച്ചയ്ക്ക് 12.30 ന് നാട്ടികയില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. മൂന്നിന് തൊടുപുഴയില്‍ പൊതുസമ്മേളനെത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് 5.15 ന് തിരുവനന്തപുരം കൈമനത്തും 6.15 ന് അമ്പലമുക്കിലും റോഡ് ഷോയ്ക്ക് നദ്ദ നേതൃത്വം നല്‍കും.മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ മുതിര്‍ന്ന നേതാവ് സികെ പത്മനാഭന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നദ്ദയുടെ പ്രചാരണം ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി അദ്ധ്യക്ഷന്‍ തന്നെ നേരിട്ട് പ്രചാരണത്തിനെത്തുന്നതിന്റെ ആവേശത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

12.35 ന് തൃശൂര്‍ നാട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.കെ. ലോചനനുവേണ്ടി റോഡ്ഷോയില്‍ പങ്കെടുക്കും. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും സ്ഥാനാര്‍ത്ഥിയുമായ പി ശ്യാം രാജിന്റെ പ്രചാണത്തിന് വേണ്ടിയാണ് ദേശീയ അദ്ധ്യക്ഷന്‍ തൊടുപുഴയിലെത്തുന്നത്. ഉച്ചക്ക് 2മണിയോടെ തൊടുപുഴയില്‍ എത്തുന്ന ജെ പി നദ്ദ നഗരം ചുറ്റിയുള്ള റോഡ് ഷോക്ക് ശേഷം പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും.തിരുവനന്തപുരത്തെ പ്രചാരണത്തോടെ നദ്ദയുടെ ഇന്നത്തെ പരിപാടികള്‍ പൂര്‍ത്തിയാകും. രണ്ട് പരിപാടികളിലാണ് തലസ്ഥാനത്ത് നദ്ദ പങ്കെടുക്കുക. കൈമനത്ത് നടക്കുന്ന റോഡ് ഷോയിലും അമ്പലമുക്കില്‍ നടക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. മുതിര്‍ന്ന ബിജെപി നേതാവും നേമത്തെ സ്ഥാനാര്‍ത്ഥിയുമായ കുമ്മനം രാജശേഖരനും നദ്ദക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.