Sunday, May 5, 2024
EntertainmentkeralaNews

സംവിധായകന്‍ കെ.പി.കുമാരന് ജെ.സി.ഡാനിയേല്‍ പുരസ്‌കാരം

ജെ.സി.ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ കെ.പി.കുമാരന്. അരനൂറ്റാണ്ട് കാലത്തെ സിനിമാ പ്രവര്‍ത്തനത്തിലുള്ള അംഗീകാരമായാണ് പുരസ്‌കാരം. അടുത്ത മാസം മൂന്നിന് പുരസ്‌കാരം സമ്മാനിക്കും. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

അടുരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവും സഹതിരക്കഥാകൃത്തുമായി സിനിമാ മേഖലയിലെത്തി. അതിഥി, തോറ്റം, ആദിപാപം, കാട്ടിലെ പാട്ട്, രുക്മിണി, തേന്‍തുള്ളി, ലക്ഷ്മി വിജയം, നിര്‍വൃതി, നേരം പുലരുമ്പോള്‍, ആകാശഗോപുരം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. മഹാകവി കുമാരനാശാന്റെ ജീവിതകഥ ആസ്പദമാക്കി 84ാം വയസ്സില്‍ ‘ ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന സിനിമ കെ.പി കുമാരന്‍ എഴുതി സംവിധാനം ചെയ്തു.