Sunday, May 5, 2024
indiaNewsObituary

ബംഗാളില്‍ മോഡലിനെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മോഡലും നടിയുമായ യുവതിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശിനി മജ്ഞുഷ നിയോഗിയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മോഡല്‍ ബിദിഷ ദി മജൂംന്താര്‍ നിയോഗിയുടെ സുഹൃത്താണ്. രാവിലെയാണ് നിയോഗിയെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഏറെ വൈകിയും മുറിയ്ക്ക് പുറത്തേക്ക് ഇറങ്ങാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറി തുറന്ന് നോക്കുകയായിരുന്നു.

അപ്പോഴാണ് സീലിംഗില്‍ തൂങ്ങിയ നിലയില്‍ നിയോഗിയെ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

ബിദിഷയുടെ മരണത്തിന് ശേഷം നിയോഗി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ബിദിഷ നിയോഗിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു.

ഇരുവരും തമ്മില്‍ അടിക്കടി കാണുകയും ഫോണ്‍ വിളിക്കാറുമുണ്ട്. ബിദിഷയുടേത് എന്ന പോലെ നമ്മുടെ വീട്ടിലും മാദ്ധ്യമങ്ങള്‍ എത്തുമെന്ന് നിയോഗി പറഞ്ഞിരുന്നുവെന്നും വീട്ടുകാര്‍ വ്യക്തമാക്കി. നിയോഗി കുടുംബവുമൊത്ത് പട്ടൗലിയില്‍ ആണ് താമസം.