Thursday, April 25, 2024
indiaNewsObituary

ലഡാക്കില്‍ വാഹനാപകടം; ഏഴ് സൈനികര്‍ മരിച്ചു

ശ്രീനഗര്‍ : ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ടു. ഏഴ് സൈനികര്‍ മരിച്ചു. ലഡാക് സെക്ടറിലെ ടുര്‍ടക് മേഖലയിലാണ് വാഹനാപകടം നടന്നത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.പരിക്കേറ്റവര്‍ക്ക് ചികിത്സാ നല്‍കാന്‍ വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.കൂടുതല്‍ ഗുരുതരമായവരെ വെസ്റ്റേണ്‍ കമാന്‍ഡിലേക്ക് മാറ്റുന്നതിന് വ്യോമസേനയില്‍ നിന്ന് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.