Saturday, May 11, 2024
keralaLocal NewsNews

നിര്‍മ്മാണ തൊഴിലാളി മേഖലയിലെ തര്‍ക്കം;സൈറ്റില്‍ നാട്ടിയ കൊടി മാറ്റിയിട്ട് പണിയും ;ഐക്യ ട്രേഡ് യൂണിയന്‍ .

എരുമേലി:നിര്‍മ്മാണ തൊഴിലാളി മേഖലയില്‍ ഐക്യട്രേഡ് യൂണിയന്റെ അംഗീകാരമില്ലാത്തവര്‍ പണി സൈറ്റില്‍ നാട്ടിയ കൊടി മാറ്റിയിട്ട് പണിയുമെന്ന് ഐക്യ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.എരുമേലിയില്‍ എഐറ്റിയുസിയുടെ നേതൃത്വത്തിലുള്ള യൂണിയനായ കോണ്‍ക്രീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ നിര്‍മ്മാണ തൊഴിലാളി മേഖലയില്‍ പണി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.നിര്‍മ്മാണ തൊഴിലാളി മേഖലയിലെ തര്‍ക്കം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേരള ബ്രേക്കിംഗ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.ഇന്ന് കരിങ്കല്ലുംമൂഴിയില്‍ നിര്‍മ്മാണമാരംഭിക്കുന്ന സൈറ്റില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടി നാട്ടിയ സംഭവത്തില്‍ നേതാക്കള്‍ പ്രതികരിക്കുകയായിരുന്നു.എന്നാല്‍ ഐക്യട്രേഡ് യൂണിയന്‍ പുതിയ യൂണിയന്റെ ആവശ്യത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കൊടി നാട്ടലുമായി പുതിയ യൂണിയന്‍ രംഗത്ത് വന്നിരിക്കുന്നത്.വിവിധ യൂണിയനുകളില്‍ നിന്നും പുറത്താക്കിയവരെയും,നിര്‍മ്മാണ മേഖലയില്‍ ഇതുവരെ ജോലി ചെയ്യാത്തരേയും കൂട്ടുപിടിച്ച് തട്ടിക്കൂട്ടിയ പുതിയ യൂണിയന് അംഗീകാരം നല്‍കാനാവില്ലെന്ന് ഐക്യ ട്രേഡ് യൂണിയന്‍ ജനറല്‍ സെക്രട്ടറി റ്റി .കെ തങ്കച്ചന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഇപ്പോഴത്തെ സാഹചര്യങ്ങളും – നിര്‍മ്മാണ മേഖലയിലെ തൊഴില്‍ കുറവും നേതാക്കളോട് പറഞ്ഞിരുന്നു.എന്നിട്ടും കൊടി നാട്ടുകയായിരുന്നുവെന്നും ആ കൊടി മാറ്റിയിട്ട് പണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.ഐക്യ ട്രേഡ് യൂണിയന്‍ നേതാക്കളായ റ്റി. വി ജോസഫ്,പി ജി ചന്ദ്രന്‍ കുട്ടി, റ്റി ആര്‍ സുരേഷ്, റ്റി. ആര്‍ പരമേശ്വരന്‍ ആചാരി,കെ.ജി രാജന്‍, റ്റി.ജി രാജമ്മ,കെ എ മധു, ചന്ദ്രന്‍കുട്ടി എന്നിവരടങ്ങുന്ന ഐക്യട്രേഡ് യൂണിയന്‍ തീരുമാനങ്ങള്‍ എടുത്തതെന്നും ജനറല്‍ സെക്രട്ടറി റ്റി.കെ തങ്കച്ചന്‍ പറഞ്ഞു.