Sunday, May 5, 2024
indiakeralaNews

ഹെലികോപ്റ്റര്‍ അപകടം: രാജ്‌നാഥ് സിങ് ഊട്ടിയിലേക്ക്

തമിഴ്‌നാട് നീലഗിരിയില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട സംഭവം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വിശദീകരിക്കും. വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാജ്നാഥ് സിങ് ചര്‍ച്ച ചെയ്തു.

മാധ്യമങ്ങളോടു പ്രതികരിച്ചശേഷം രാജ്‌നാഥ് സിങ് ഊട്ടിയിലേക്കു പോകുമെന്നും വിവരമുണ്ട്. 14 പേരുമായി പറന്ന ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. ബിപിന്‍ റാവത്തിന്റെ നില ഗുരുതരമാണെന്നും സൂചനയുണ്ട്. കൂനുറിനു സമീപമാണ് വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ തകര്‍ന്നത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണു പ്രാഥമിക വിവരം.