Monday, April 29, 2024
keralaNews

ഫാത്തിമ തെഹ്ലിയക്കെതിരെ നടപടി.

ഫാത്തിമ തെഹ്ലിയക്കെതിരെ നടപടി. ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. ഹരിത’ വിവാദത്തില്‍ ഫാത്തിമ നടത്തിയത് കടുത്ത അച്ചടക്കലംഘനമെന്ന് മുസ്‌ലിം ലീഗ് വിലയിരുത്തി. ഇതിനിടെ, ഹരിത വിവാദത്തില്‍ മുസ്ലിം ലീഗ് നേതൃത്വം രണ്ടു തട്ടിലായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്തായി. എന്നാല്‍ ആരോപണ വിധേയരായരാണ് ഓഡിയോ പ്രചരിപ്പിച്ചതിന് പിന്നിലെന്നും സത്യം ജയിക്കുമെന്നും പി.പി. ഷൈജല്‍ പ്രതികരിച്ചു. ഹരിത നേതാക്കളെ അധിക്ഷേപിച്ച സംസ്ഥാന സമിതി യോഗത്തിന്റെ മിനിട്സ് ഇന്ന് പൊലീസിന് കൈമാറും.