Tuesday, April 30, 2024
Local NewsNews

മുണ്ടക്കയത്ത് അംബേദ്കര്‍ ജന്മദിനമാഘോഷിച്ചു

മുണ്ടക്കയം : ഭാരത രത്‌നം ഡോ. ബി ആര്‍ അംബേദ്കറിന്റെ 133-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദ്രാവിഡ വര്‍ഗ്ഗ ഐക്യ മുന്നണി ഹൈറേഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കയത്ത് ജന്മദിനാഘോഷം നടത്തി.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനം പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ദ്രാവിഡ ഐക്യമുന്നണി ചെയര്‍മാന്‍ പൊയ്കയില്‍ പി എസ് രാജ് മോഹന്‍ തമ്പുരാന്‍ അധ്യക്ഷത വഹിച്ചു . ഡി സി യു എഫിന്റെ ചീഫ് സെക്രട്ടറി ഡോ. ബാബുരാജ്, അജി കൊല്ലമല, പൊന്‍കുന്നം പ്രഭുരാജ് തിരുമേനി, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്  എന്നിവര്‍ പ്രസംഗിച്ചു.