Wednesday, May 15, 2024
keralaLocal NewsNewspolitics

എരുമേലി പഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം 16ന് 

എരുമേലി: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം 16ന് . ഭരണകക്ഷിയായ എല്‍ഡിഎഫാണ് യുഡിഎഫിന് പിന്തുണ നല്‍കിയ സ്വതന്ത്രാഗം കൂടിയായ വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് എതിരെ അവിശ്വാസവുമായി രംഗത്തെത്തിയിരിക്കുന്നത്. 23 വാര്‍ഡുകളുള്ള എരുമേലി ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രന്‍ അടക്കം 12 പേരുടെ പിന്തുണ ലഭിച്ചിട്ടും കോണ്‍ഗ്രസിന് ഭരണത്തില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഒരു വനിതാ അംഗം ചെയ്ത ഓട്ടോ അസാധുവായ തുടര്‍ന്നാണ് ഭരണം എല്‍ഡിഎഫ് നേടിയത്. എന്നാല്‍ ആറുമാസത്തിനുശേഷം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തതില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡംഗം എത്താതിരുന്നതിനെ തുടര്‍ന്ന് അവിശ്വാസം പരാജയപ്പെടുകയായിരുന്നു . ഇതിനുശേഷമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ വൈസ് പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് പ്രമേയവുമായി രംഗത്തെത്തിയിരിക്കുന്നത് . നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസിന്റെ ഇരുമ്പൂന്നിക്കര വാര്‍ഡ് അംഗമായ പ്രകാശ് പള്ളിക്കൂടത്തിന്റെ നിലപാട് നിര്‍ണായകമാകും.

പ്രകാശ് പള്ളിക്കൂടം വരാതിരിക്കുകയോ – എല്‍ഡിഎഫ് അനുകൂലമായി വോട്ട് ചെയ്യുകയോ ചെയ്താല്‍ എരുമേലി പഞ്ചായത്ത് ഭരണമെന്ന സ്വപ്നം ഏതാണ്ട് പൂര്‍ണ്ണമായും കോണ്‍ഗ്രസിന് നഷ്ടമാകും. പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് വരാതിരുന്ന പ്രകാശ് പള്ളിക്കൂടെത്തെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. കൂടാതെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറിയും പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് പിന്തുണയുള്ള വൈസ് പ്രസിഡന്റും, മറ്റ് നാല് ക്ഷേമകാര്യ കമ്മറ്റികളും പുറത്താക്കുകയാണ് എല്‍ഡിഎഫിന് നീക്കം. എന്നാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കൂടി നഷ്ടപ്പെട്ടാല്‍ എരുമേലി കോണ്‍ഗ്രസില്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് സൂചന. എന്നാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം പാസാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് .