Wednesday, May 15, 2024
keralaNewspolitics

സ്വപ്‌നയെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു: പൊലീസുകാരിയുടെ മൊഴി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിന് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്നയെ നിര്‍ബന്ധിച്ചുവെന്നാണ് മൊഴി. സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന സിജി വിജയനാണ് മൊഴി നല്‍കിയത്. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നല്‍കിയത്.