Sunday, April 28, 2024
indiaNews

പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്രത്തില്‍…

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആഘ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിലെത്തി. ഗംഗാസ്‌നാനത്തിനുശേഷം പുണ്യജലവുമായാണ് മോദി ക്ഷേത്രത്തിലെത്തിയത്. രാവിലെ വാരാണസിയില്‍ എത്തിയ പ്രധാനമന്ത്രിയെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി ദര്‍ശനം നടത്തി.ഇതിനുപിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിര്‍ക്കിയ ഘാട്ടില്‍ എത്തിയ മോദി, ഡബിള്‍ഡക്കര്‍ ബോട്ടില്‍ ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയില്‍ പുണ്യസ്‌നാനം ചെയ്തു. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഉത്സവതുല്യമായ ആഘോഷത്തിനാണു വാരാണസി സാക്ഷ്യം വഹിക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തും. ഉദ്ഘാടന ചടങ്ങ് 3 മണിക്കൂര്‍ നീളും. തുടര്‍ന്നു പ്രധാനമന്ത്രി ഗംഗാ ആരതി വീക്ഷിക്കും. ഉദ്ഘാടനച്ചടങ്ങ് രാജ്യത്തെ 51,000 കേന്ദ്രങ്ങളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാര്‍ച്ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. അടുത്ത വര്‍ഷം യുപി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പദ്ധതിക്കു വേഗമേറിയത്.