Sunday, May 12, 2024
indiaNewsUncategorized

ഇന്ത്യയില്‍ 67 അശ്ലീല വെബ്സൈറ്റുകള്‍ക്ക് പൂട്ടി

ഡല്‍ഹി: 67 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉത്തരവിട്ടു. ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ മാനിച്ചും 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമ ഭേദഗതിയും ലംഘിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് 67 വെബ്‌സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.                                                                             അര്‍ദ്ധ നഗ്‌നനതയോ പൂര്‍ണ്ണ നഗ്‌നതയോ ദൃശ്യവത്കരിക്കുകയോ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയോ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്ന വെബ്‌സൈറ്റുകള്‍ ഓണ്‍ലൈനായോ ഓഫ് ലൈനായോ ലഭ്യമാക്കാന്‍ പാടില്ല എന്നാണ് 2021ലെ ഐടി നിയമഭേദഗതി വ്യക്തമാക്കുന്നത്. ഇതിന്‍ പ്രകാരമാണ് വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുതുതായി 67 സൈറ്റുകള്‍ കൂടി നിരോധിച്ചതോടെ രാജ്യത്ത് 900-ത്തോളം അശ്ലീല സൈറ്റുകളാണ് ഇതിനോടകം നിരോധിച്ചിട്ടുള്ളത്. നിരോധിച്ച സൈറ്റുകളുടെ ലിസ്റ്റ് പുറത്തു വന്നു.                                                                2015ല്‍ 800 ലധികം അശ്ലീല വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഭാഗമായിരുന്ന സൈറ്റുകളാണ് നിരോധിച്ചിരുന്നത്. സൈറ്റുകള്‍ നിരോധിക്കാന്‍ കോടതി വ്യക്തമായി ഉത്തരവിട്ടിട്ടില്ലെങ്കിലും അശ്ലീല വെബ്‌സൈറ്റുകള്‍ കളയുവാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് ഉത്തരവിട്ടിരുന്നു. എന്നാല്‍, പിന്നീട് ചൈല്‍ഡ് പോണ്‍ മാത്രം ബ്ലോക്ക് ചെയ്താല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചില സൈറ്റുകളുടെ നിരോധനം പിന്‍വലിക്കുകയും ചെയ്തിരുന്നു.