Friday, May 3, 2024
keralaNews

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ഇന്ന് ആലുവയിലെ വസതിയില്‍ ചോദ്യം ചെയ്യും.

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ഇന്ന് ആലുവയിലെ വസതിയില്‍ ചോദ്യം ചെയ്യും. അതേസമയം, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരുടെ വീടുകളില്‍ ഇന്ന് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനെത്തണമെന്നു കാണിച്ച് അന്വേഷണ സംഘം നോട്ടിസ് പതിച്ചു. ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകണമെന്നാണ് ആദ്യം കാവ്യയോടും ആവശ്യപ്പെട്ടിരുന്നതെങ്കിലും അതിനു കഴിയില്ലെന്ന നിലപാടായിരുന്നു അവരുടേത്. സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്നു തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നാണു കാവ്യയുടെ നിലപാട്. ആലുവയിലെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്താല്‍ സഹകരിക്കാമെന്നും പറഞ്ഞു. തീരുമാനമെടുക്കാന്‍ എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.