Monday, May 6, 2024
indiaNewspolitics

പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ് :എഐസിസി ആസ്ഥാനത്ത് എത്തിയ നേതാക്കളെ തടഞ്ഞു; വഴിയടച്ച് പൊലീസ്

പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്.നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക് കടക്കവെയാണ് പ്രതിഷേധം. പ്രതിഷേധം ജന്തര്‍ മന്ദിറിലേക്ക് മാറ്റി.പൊലീസ് തടഞ്ഞാല്‍ എഐസിസി ആസ്ഥാനത്തും എംപിമാരുടെ വസതികളിലുമായി പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം എഐസിസി ആസ്ഥാനത്തെത്തിയ നേതാക്കളെ പൊലീസ് തടഞ്ഞു. ഗേറ്റിന് മുന്‍വശം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു.പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍, പിസിസി അധ്യക്ഷന്‍മാര്‍, മുഖമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരോട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ ചുരുങ്ങിയത് ഒരു ജില്ലയില്‍ നിന്ന് രണ്ട് പേരെ വീതം ഡല്‍ഹിയില്‍ എത്തിക്കാനാണ് പി.സി.സികള്‍ക്ക് നല്‍കിയ നിര്‍ദേശം. നേരത്തെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ എം.പിമാരെ ഡല്‍ഹി പൊലീസ് കസ്റ്റഡില്‍ എടുത്തതിലും കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയതിലും വൈകിട്ട് അഞ്ച് മണിക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് നേതാക്കള്‍ പരാതി നല്‍കും. അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധിക്കും.