Sunday, May 12, 2024
indiaNewspolitics

രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി.

നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി.കഴിഞ്ഞ ആഴ്ച മൂന്നു വട്ടം രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാന്‍ വെള്ളിയാഴ്ച നോട്ടിസ് നല്‍കിയെങ്കിലും രാഹുല്‍ അസൗകര്യം അറിയിച്ചു. തുടര്‍ന്നാണു ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്കു മാറ്റിയത്. കോണ്‍ഗ്രസ് പ്രതിഷേധത്തെ ചെറുക്കാന്‍ വഴിയടച്ച് ഡല്‍ഹി പൊലീസ്. എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍ മന്തറിലേക്കുമുളള വഴിയടച്ചു.എം.പിമാര്‍ ഉള്‍പെടെയുളള നേതാക്കളെ പൊലീസ് തടഞ്ഞു. ഇതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ജന്തര്‍ മന്തറിലെ സമരവേദിയിലേക്ക് കനയ്യകുമാര്‍ എത്തി. ജന്തര്‍മന്തറിലും എഐസിസി ആസ്ഥാനത്തും പൊലീസും പ്രവര്‍ത്തരുമായി തര്‍ക്കം തുടരുകയാണ്.