Friday, May 3, 2024
keralaNews

സെക്രട്ടറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും കൈകൂപ്പി യാചിച്ചും ഉദ്യോഗാര്‍ത്ഥികള്‍, രണ്ട് പേര്‍ കുഴഞ്ഞുവീണു.

സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം 21-ാം ദിവസവും തുടരുന്നു. സെക്രട്ടറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. കടുത്ത ചൂടിനെ അവഗണിച്ചാണ് ഉദ്യോഗാര്‍ത്ഥികളുടെ സമരം. ഇതിനിടെ രണ്ട് പേര്‍ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.സമാധാനപരമായാണ് ഇവര്‍ സമരം ചെയ്യുന്നത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും ഉദ്യോഗാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയാവാതെ വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. കഴിഞ്ഞ ദിവസം സെക്രട്ടറിയറ്റിന് മുന്നില്‍ ശയനപ്രദക്ഷിണം ചെയ്തും ഇവര്‍ പ്രതിഷേധിച്ചിരുന്നു. ഈ മാസം 22 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു.