Friday, May 17, 2024
keralaNews

പത്തനംതിട്ടയില്‍ സ്ത്രീ ഒപ്പം താമസിച്ചിരുന്നയാളെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

പത്തനംതിട്ട: പത്തനംതിട്ടയില്‍  സ്ത്രീ  ഒപ്പം താമസിച്ചിരുന്നയാളെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. കൊട്ടാരക്കര സ്വദേശി ശശീധരന്‍ പിള്ളയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു. കൊല നടത്തിയ രജനിയെ കൂടല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുനന്ത്. വീടുപണിക്ക് ഉപയോഗിക്കുന്ന കമ്പി ഉപയോഗിച്ചാണ് രജനി ശശീധരന്‍ പിള്ളയെ മര്‍ദ്ദിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ശശീധരനെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നു പുലച്ചയായയിരുന്നു മരണം. രജനി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന ആളാണെന്നും അവര്‍ ഇന്നലെ മരുന്ന് കഴിച്ചിരുന്നില്ലെന്നും അതിന്റെ പ്രശ്‌നങ്ങള്‍ കാണിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.