Sunday, May 19, 2024
keralaNews

വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകളും പണവും കണ്ടെത്തി

ആലുവ: ആലുവയില്‍ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകളും പണവും കണ്ടെത്തി. നാല് തോക്കുകളും എട്ട് ലക്ഷത്തിലേറെ രൂപയുമാണ് കണ്ടെത്തിയത്. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ലൈസന്‍സില്ലാത്ത തോക്കുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.