Friday, May 3, 2024
indiakeralaNewspolitics

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവും കയ്യേറ്റം ചെയ്ത സംഭവത്തില്‍  നടപടിയുണ്ടാകും :വ്യോമയാന മന്ത്രി.

തിരുവനന്തപുരം :വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസുകാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ നടപടിയുണ്ടാകുമെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററില്‍ ഹൈബി ഈഡന്‍ എംപി വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ‘ഞങ്ങള്‍ ഇതു പരിശോധിക്കുന്നുണ്ട്, ഉടന്‍ നടപടിയുണ്ടാകും’ എന്നു സിന്ധ്യ മറുപടിയിട്ടത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയരാജന്‍ പിടിച്ചു തള്ളുന്ന വിഡിയോ പങ്കുവച്ച ഹൈബി ‘മുദ്രാവാക്യം മുഴക്കുന്ന 2 യാത്രക്കാരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കയ്യേറ്റം ചെയ്യുന്നത് ഈ വിഡിയോയില്‍ വ്യക്തമായി കാണാം. ഇന്‍ഡിഗോ, ഡിജിസിഎ തുടങ്ങിയവര്‍ എന്തുകൊണ്ടാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തത്? പുതിയ ഇന്ത്യയില്‍ നീതിയിലും പക്ഷപാതിത്വമുണ്ടോ?’ എന്ന് ട്വീറ്റ് ചെയ്തു. അറസ്റ്റ് ജയരാജന്‍ എന്ന ഹാഷ്ടാഗോടു കൂടി സിന്ധ്യയെ ടാഗ് ചെയ്ത ട്വീറ്റിനാണ് മന്ത്രി മറുപടി നല്‍കിയത്.