Friday, May 10, 2024
keralaNews

നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശാസ്താംകോട്ട നെടിയവിള സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ജ്വല്ലറിയിലെ സെയില്‍സ് റപ്രസന്‍േററ്റീവായിരുന്നു ദിവ്യ.മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.