Monday, May 13, 2024
keralaNewspolitics

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കൊച്ചി :തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാര്‍ഥി തൃക്കാക്കരയിലെ ജനങ്ങള്‍ക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയെ രീതിയില്ല. എല്ലാ പാര്‍ട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് യഥാവസരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്.

ഇടതു മുന്നണി തൃക്കാക്കരയില്‍ വിജയിക്കും. ഇടതു മുന്നണി അജയ്യ ശക്തിയാണെന്നു തെളിയിക്കുന്നതാകും ഉപതിരഞ്ഞെടുപ്പ്. വികസന വിരോധികളുടെ മുന്നണിയാണു യുഡിഎഫ്. തൃക്കാക്കരയിലെ ജനങ്ങളെ വികസന പദ്ധതികളുമായി സമീപിക്കുകയാണ്. കൊച്ചിയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഇതിനുള്ള പദ്ധതികളെല്ലാം എല്‍ഡിഎഫ് തയാറാക്കുന്നുണ്ട്.