Friday, May 3, 2024
keralaNewspolitics

കെ വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകും.

കെ വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച ശുപാര്‍ശയ്ക്ക് അംഗീകാരമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു.പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു.തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.