Sunday, May 5, 2024
keralaNewspolitics

പ്രകാശ് പള്ളിക്കൂടത്തെ അന്വേഷണ വിധേയമായി കെ പി സി സി യും സസ്പെന്റ് ചെയ്തു

എരുമേലി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ വിപ്പ് ലംഘിച്ച് പങ്കെടുക്കാതിരുന്ന കോൺഗ്രസിന്റെ പഞ്ചായത്തംഗം പ്രകാശ് പള്ളിക്കൂടത്തെ ആറ് മാസത്തേക്ക് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ എംപി അറിയിച്ചു. ഇത് സംബന്ധിച്ച് കോൺഗ്രസ്
ഭാരവാഹികൾക്കും , പ്രകാശ് പള്ളിക്കൂടത്തിനും രേഖാമൂലം കത്ത് അയച്ചു.
എന്നാൽ ഇന്ന് രാവിലെ ഡി സി സി കമ്മറ്റി പ്രകാശിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ പി സി സി യുടെ നടപടി.