Sunday, May 12, 2024
keralaLocal NewsNews

ആദിവാസി ഊരുകളില്‍ സൗജന്യ ഓണകിറ്റ് വിതരണം ചെയ്തു

സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി – പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടി സംസ്ഥാനത്ത് ആദിവാസി ഊരുകളില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ ഓണകിറ്റ് വിതരണ പരിപാടിയുടെ പൂഞ്ഞാര്‍ നിയോജക മണ്ഡലം തല ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കോരുത്തോട് മടുക്ക- ചകിരിമേട് ട്രൈബല്‍ പുനരധിവാസ കോളനിയിലാണ് സൗജന്യ ഓണകിറ്റ് വിതരണം ചെയ്തത് .