Tuesday, May 7, 2024
keralaNews

പൊൻകുന്നം കൂരാലിയിൽ ഹോട്ടലിൽ നിന്നും വിദേശമദ്യം പിടികൂടി.

പൊൻകുന്നം:പൊൻകുന്നം കൂരാലിക്ക് സമീപം ഹോട്ടലിൽ നിന്നും 500 മില്ലിയുടെ 211 കുപ്പി വിദേശമദ്യം പിടികൂടി.
ഇളംകുളം കൂരാലി ഭാഗത്ത് അരി പാറക്കൽ വീട്ടിൽ ശരത്(30) നെ അറസ്റ്റ് ചെയ്തു.കൂരാലിയിലുള്ള ശ്യാം ഹോട്ടലില്‍ നിന്നുമാണ് വിദേശമദ്യം പിടികൂടിയത്. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊൻകുന്നം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ലൂയിസ് സബ്ഇൻസ്പെക്ടർ രാജേഷ്‌ ടി ജി , എസ് സി പി ഒമാരായ റിച്ചാർഡ് സേവ്യർ, അജീഷ് , ജയകുമാർ, സി പി ഒമാരായ ഷാജി ചാക്കോ, രവീന്ദ്രൻ പിഎം, സന്തോഷ് കുമാർ, അഭിലാഷ്, എന്നിവരുടെ നേതൃത്വത്തിൽ ആണ് വിദേശ മദ്യം പിടികൂടിയത്. ഹോട്ടലിനു സമീപത്തുള്ള മുറിയൽ ആണ് മദ്യം സൂക്ഷിച്ചിരുന്നത്.