Monday, May 6, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കോഴിക്കോട് ജില്ലയില്‍.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ കോഴിക്കോട് ജില്ലയില്‍.3767 കേസുകള്‍ ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. കോട്ടയത്തും ഇന്ന് രണ്ടായിരത്തിന് മുകളില്‍ കേസുകളുണ്ട്. ഏറ്റവും കുറവ് കേസുകള്‍ ഇടുക്കിയിലാണ്.അതേ സമയം സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ് 908, വയനാട് 873, ഇടുക്കി 838 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.