Wednesday, May 8, 2024
indiaNewspolitics

മദ്യനയ കുംഭകോണം: ബിആര്‍എസ് നേതാവുമായ കെ കവിത അറസ്റ്റില്‍

ബെംഗളൂരു: മദ്യനയ കുംഭകോണ കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെ ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിത അറസ്റ്റില്‍. കവിതയുടെ വസതിയില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെ കെ കവിതയെ ഇഡി കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കവിതയുടെ വസതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും പരിശോധന നടത്തിയിരുന്നത്. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ കീഴിലായിരുന്ന മദ്യ വില്‍പനയുടെ ലൈസന്‍സ് 2021ല്‍ സ്വകാര്യ മേഖലയ്ക്കു കൈമാറിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുളളവ ഇ ഡി കണ്ടെത്തിയിരുന്നു. മദ്യവ്യവസായികള്‍ക്ക് അനര്‍ഹമായ ലാഭം ലഭിച്ച ഇടപാടില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയും കവിതയും എഎപി നേതാവ് വിജയ് നായരും ഇടപെട്ടുവെന്ന ആരോപണത്തിലായിരുന്നു അന്വേഷണം.