Monday, April 29, 2024
keralaNews

പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പരവൂര്‍ സ്വദേശിനി സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചു

പരവൂര്‍. പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് പരവൂര്‍ സ്വദേശിനി സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചു.പരവൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവതിയുടെ ആത്മഹത്യാ ശ്രമം.ഇന്ന് രാവിലെയായിരുന്നു സംഭവം.                                                  പരവൂര്‍ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് പരവൂര്‍ സ്വദേശിനി ഷംന സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചത്. തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വാദം.