Wednesday, April 24, 2024
keralaNewspolitics

പുതുപ്പള്ളിയില്‍ NDA സ്ഥാനാർഥി എൻ. ഹരിയുടെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു.

പുതുപ്പള്ളി നിയോജക മണ്ഡലം NDA സ്ഥാനാർഥി എൻ. ഹരിയുടെ രണ്ടാംഘട്ട പര്യടനം ആരംഭിച്ചു. അയർക്കുന്നം  പഞ്ചായത്തിലെ തിരുവഞ്ചൂർ ക്ഷേത്രത്തിൽ നിന്നും ദർശനം നടത്തി പര്യടനം ആരംഭിച്ചു.
അയർക്കുന്നം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി, പ്രമുഖ വ്യക്തികൾ വ്യാപാര സ്ഥാപനങ്ങൾ പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ  എന്നിവിടങ്ങളിൽ പര്യടനം നടത്തി.
ഉച്ചയ്ക്ക് ശേഷം പാമ്പാടിയിൽ പ്രമുഖ വ്യക്തികൾ, നേതാക്കൾ, സ്ഥാപനങ്ങൾ  എന്നിവിടങ്ങളിൽ സമ്പർക്കം ചെയ്തു.വൈകുന്നേരം വാകത്താനം പഞ്ചായത്തിലെ ഞാലിയാകുഴി കവലയിലും വ്യാപാര സ്ഥാപനങ്ങളിലും സമ്പർക്കം ചെയ്തു.